km shaji speech against p jayarajan getting viral
മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കഴിഞ്ഞ ദിവസമാണ് സിബിഐ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ടിവി രാജേഷ് എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു പി ജയരാജനെതിരായ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.