വലിയ താരങ്ങളില്ലാതെ പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച കൊച്ചു ചിത്രമാണ് ഒരു അഡാറ് ലവ്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യതോടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്