പ്രധാനമന്ത്രിക്കെതിരെ പിടികിട്ടാപ്പുള്ളി വിജയ് മല്യയുടെ ട്വിറ്റർ കുറിപ്പ്. ബാങ്കുകൾക്ക് നൽകാനുള്ള പണം നൽകാമെന്ന് തന്നെ വാഗ്ദാനം പ്രധാനമന്ത്രി സ്വീകരിക്കുന്നില്ലെന്നാണ് വിജയ് മല്യയുടെ പരാതി. പണം വാഗ്ദാനംചെയ്തത് സത്യസന്ധമായാണ്. എന്നാൽ പണം സ്വീകരിക്കാൻ ബാങ്കുകൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകുന്നില്ല എന്നും വിജയ് മല്യ പറയുന്നു. 9000 കോടി രൂപയുമായി ഒരാൾ നടന്നു എന്ന് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു എന്നും തന്നെ കുറിച്ച് ഈ പരാമർശം തള്ളിക്കളഞ്ഞ സാധിക്കുന്നില്ല എന്ന വിജയ് മല്യ പറയുന്നത്. സത്യസന്ധമായ വാഗ്ദാനം സ്വീകരിക്കാൻ പ്രധാനമന്ത്രി ബാങ്കുകൾക്ക് നിർദേശം നൽകാത്തത് എന്തുകൊണ്ടാണ് വിജയ് മല്യയുടെ ആവർത്തിച്ചുള്ള ചോദ്യം.