നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന മുലായം സിംഗ് യാദവിന്റെ പ്രസ്താവന കേട്ടതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്.നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഡൽഹി കേന്ദ്രീകരിച്ച് റാലി നടത്തുമ്പോഴാണ് ലോക്സഭയിൽ അതേ മോദിയെ അനുകൂലിച്ച് പ്രതിപക്ഷ നിരയിലെ ഒരു പ്രധാന പാർട്ടിയുടെ മുതിർന്ന നേതാവ് രംഗത്തെത്തിയിരിക്കുന്നത്.മോദിയെ പുകഴ്ത്തിയ മുലായം സിംഗിനെതിരെ രാഹുൽ ഗാന്ധി അഭിപ്രായ പ്രകടനവും നടത്തി. മുതിർന്ന നേതാവെന്ന നിലയിൽ മുലായം സിംഗിനോട് ആദരവുണ്ട്,എന്നാൽ മോദിയെ കുറിച്ച് പറഞ്ഞ വാക്കുകളോട് യോജിക്കാനാകുന്നില്ല ‘ രാഹുൽ പറഞ്ഞു.യുപിഎ ചെയർപേഴ്സൻ കൂടിയായ സോണിയ ഗാന്ധി തൊട്ടടുത്ത കസേരയിൽ ഇരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ പരാമർശം.