പുൽവാമയിൽ 39 സൈനികർ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പിന്നാലെ കശ്മീർ അക്രമാസക്തം. യുദ്ധസമാനമായ അന്തരീക്ഷമാണ് കശ്മീരിൽ നിലനിൽക്കുന്നത്. സംഘർഷത്തെ തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
curfew in parts of jammu after violent protests