പെരിയ ഇരട്ടക്കൊല പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിയ ഇരട്ടക്കൊല സിപിഎമ്മിനേയും ഇടതുമുന്നണിയേയും ജനങ്ങള്‍ക്കു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി. വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച ചിലരാണ് ഇതിന് അവസരമുണ്ടാക്കിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഹീനപ്രവൃത്തിയാണ് അവര്‍ ചെയ്തത്. അത്തരക്കാര്‍ക്ക് സിപിഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാവില്ല.