MS Dhoni becomes the first Indian to hit 350 sixes in international cricket
ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയുടെ കരിയറിലേക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഇതിനകം പല റെക്കോര്‍ഡുകളും ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലുമെല്ലാം തന്റെ പേരില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ സിക്‌സര്‍ വേട്ടയിലാണ് ധോണി ചരിത്രം കുറിച്ചത്.