ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങണമെന്ന് യുഎഇ ഭരണകൂടം . ഇസ്ലാമിക് കൗൺസിൽ യോഗത്തിലാണ് യുഎഇ കൗൺസിൽ അധ്യക്ഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇയുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യയും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യയിലെ മുസ്ലിംകൾ വൈവിധ്യത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ്. മാത്രമല്ല ഇന്ത്യയുടെ യുദ്ധം തീവ്രവാദത്തിനെതിരെയാണ് അല്ലാതെ ഏതെങ്കിലും രാജ്യത്തിനോ മതത്തിനോ എതിരെ അല്ലെന്നും സുഷമാസ്വരാജ് യോഗത്തിൽ വ്യക്തമാക്കി.