രാഹുൽ ഗാന്ധിക്ക് മുഖത്തടിച്ചുള്ള മറുപടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാവൽക്കാരൻ കള്ളൻ മാത്രമല്ല ഭീരു കൂടിയാണെന്ന രാഹുൽഗാന്ധിയുടെ മുദ്രാവാക്യത്തിന് എതിരെയാണ് പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്. കാവൽക്കാരനെ പ്രതിപക്ഷം കൂട്ടംചേർന്ന് അപമാനിക്കുകയാണ്. എന്നാൽ കാവൽക്കാരൻ ഇപ്പോഴും ജാഗ്രതയോടെ തന്നെയാണ് തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനെ തിരിച്ചടിച്ചതിന്റെ തെളിവുകൾ ചോദിച്ച് സൈന്യത്തിൻറെ ആത്മവീര്യം തകർക്കുകയാണ് രാഹുൽഗാന്ധി. ഒന്നിച്ചു നിൽക്കേണ്ട സമയത്ത് പ്രതിപക്ഷ പാർട്ടികൾ തനിക്കെതിരെ നിലകൊള്ളുകയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.