രാജ്യത്തേക്ക് കടൽ മാർഗം ഭീകരർ എത്തുമെന്ന് നാവികസേന മുന്നറിയിപ്പ് നൽകി. ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നാണ് സുനിൽ ലാംബ വ്യക്തമാക്കുന്നത്.അതിർത്തിയിലെ സംഘർഷാവസ്ഥയുടെ അടിസ്‌ഥാനത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് ജാഗ്രതാ നിർദ്ദേശം നല്‍കി. കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം.25- 30 ദിവസം വരെ കടലിൽ മുങ്ങി കിടക്കാൻ ശേഷിയുള്ള അന്തർവാഹിനികൾ ബാറ്ററി ചാർജ്ജിംഗിനായി മുകൾത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അറിയിക്കാനാണ് നിർദ്ദേശം.