സിറ്റിംഗ് എംപി ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ സിപിഎം ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി. വീണ്ടും മത്സരിച്ചാല്‍ ഇന്നസെന്‍റിന് ജയസാധ്യത കുറവാണെന്നാണ് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ വിലയിരുത്തല്‍.ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നതിനോട് വിയോജിപ്പ് അറിയിച്ച കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടു. ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കുന്ന പക്ഷം അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സമിതിക്ക് ആയിരിക്കും എന്നും പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, മുന്‍ പെരുന്പാവൂര്‍ എംഎല്‍എ സാജു പോള്‍ എന്നിവരെയാണ് ചാലക്കുടി സീറ്റിലേക്ക് സിപിഎം പാര്‍ലമെന്‍റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി അന്തിമതീരുമാനം വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കും.