വടകരയിലെ സീറ്റിനെ ചൊല്ലി ഘടക കക്ഷികളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് പി ജയരാജൻ. എതിർ സ്വരങ്ങൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും പി ജയരാജൻ പറഞ്ഞു. കൂത്തുപറമ്പിൽ വെടിവയ്പ്പിൽ പരിക്കേറ്റ പുഷ്പന്റെ വീട് സന്ദർശിച്ചു കൊണ്ടാണ് ജയരാജൻ പ്രചാരണത്തിന് തുടക്കമിട്ടത്.രക്തസാക്ഷി കുടുംബങ്ങളിലും പഴയകാല നേതാക്കളുടെ വീടുകൾ സന്ദർശിക്കാനുമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചയുടൻ വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും, കണ്ണൂരിലെ സ്ഥാനാർത്ഥി പി കെ ശ്രീമതിയും സമയം കണ്ടെത്തിയത്. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചയുടൻ രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ വീട്ടിലും, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ വീട്ടിലുമെത്തി പി ജയരാജൻ അനുഗ്രഹം വാങ്ങുകയും ചെയ്തു.