ഘടകകക്ഷികൾക്ക് ഇനി സീറ്റില്ലെന്ന് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ദില്ലിയിൽ കോൺഗ്രസ് യോഗം ചേർന്നു. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മത്സരിക്കാനില്ലെന്ന് നിലപാടിൽ മുതിർന്ന നേതാക്കൾ ഉറച്ച് നിൽക്കുന്നത് കോൺഗ്രസിന് വലിയ ആശയക്കുഴപ്പമാണ് . പല മണ്ഡലത്തിലും പകരം സ്ഥാനാർത്ഥികളെ നിർണയിക്കാൻ പറ്റാത്ത അവസ്ഥ പോലും ഉണ്ട്. ഈ സാഹചര്യത്തിൽ രാഹുൽഗാന്ധിയുടെ നിലപാടാണ് നിർണ്ണായകം.