ഒന്നാണ് നാം ഒന്നാമതാണ് കേരളം എന്ന പരസ്യത്തിന് മുഖ്യമന്ത്രി ചിലവാക്കിയത് ഒരുകോടി രൂപ. എന്നാൽ കെ എസ് ആർ ടി സി യിൽ നിന്ന് ഉടൻതന്നെ പരസ്യം നീക്കണമെന്ന നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ഇതോടെ മുഖ്യമന്ത്രി വെട്ടിലായി.എന്നാൽ ഇതുവരെയും കെ എസ് ആർ ടി സിയിലെ പരസ്യം നീക്കം ചെയ്‌തിട്ടില്ല. പരസ്യം നീക്കം ചെയ്തില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ട്.