bjp's what did they do 70 years argument had an expiry date says priyanka
5 വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി. 70 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്തു ചെയ്തുവെന്ന ചോദ്യം ബിജെപി നേതാക്കൾ എപ്പോഴും ഉന്നയിക്കാറുണ്ട്. ഈ ചോദ്യത്തിൻരെ കാലാവധി കഴിയാൻ സമയമായി. 5 വർഷം നിങ്ങൾ എന്ത് ചെയ്തുവെന്ന് ഇനി സംസാരിക്കാമെന്ന് പ്രിയങ്കാ ഗാന്ധി. ഗംഗാ നദിയിലൂടെയുള്ള പ്രചാരണത്തിനിടെ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്കാ.