saudi crown prince mohammed bin salman to oversee 23 billion riyadh recreational projects
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ മുഖച്ഛായ മാറ്റാന്‍ തീരുമാനം. ബൃഹദ് പദ്ധതിക്കാണ് ഭരണകൂടം രൂപംനല്‍കിയിരിക്കുന്നത്. വളരെ തിരക്കേറിയ നഗരത്തിന്റെ വിശാലത കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. റിയാദില്‍ നാല് പ്രൊജക്ടുകള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് വേണ്ടി 2300 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.