കോട്ടയം: രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? എന്ന കാര്യത്തിൽ പ്രതികരണവുമായി ജോസ് കെ മാണി. ഐക്യജനാധിപത്യമുന്നണി പ്രവത്തകർക്ക് മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ആവേശവും അംഗീകാരവും അഭിമാനവുമാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.