ബിജെപി പിന്തുണച്ചാൽ മത്സരിക്കാൻ തയ്യാറെന്ന് പിസി ജോർജ്. വീണ ജോർജ് അല്ല വീഴാത്ത ജോർജിനെയാണ് ആവശ്യം എന്നു പറഞ്ഞ് പിസി ജോർജ് ആദ്യം മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മത്സരിക്കില്ലെന്ന നിലപാട് അറിയിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോൾ കോൺഗ്രസ് തന്നെ വഞ്ചിച്ചുവെന്നും ബിജെപിയുടെ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും പിസി ജോർജ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പിന്നീട് ആരെയും അതുവഴി കണ്ടില്ല എന്ന് പിസി ജോർജ് ആരോപിച്ചു. കോൺഗ്രസ് തങ്ങളെ ചതിച്ചത് കൊണ്ടാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത് എന്നും പത്തനംതിട്ടയിൽ ബിജെപി പിന്തുണച്ചാൽ മത്സരിക്കുമെന്നും പിസി ജോർജ് അറിയിച്ചു. എന്നാൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു.
#pcgeorge #bjp #janapaksham