muslim league is a dangerous virus says yogi adithyanath
തിരഞ്ഞെടുപ്പ് വേദികളിലെ വര്‍ഗീയ വിഷം വിളമ്പുന്ന പ്രസംഗങ്ങള്‍ക്ക് ആള് കൂടുന്നത് ആശാവഹമാണ്. യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ക്ക് ജനം കാതോര്‍ക്കുന്നത് വര്‍ഗീയ വിഷം ആവശ്യം പോലെ വിളമ്പുന്നത് കൊണ്ടാണ്. ഇത്തരത്തില്‍ യോഗി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ആണ് ഇപ്പോഴത്തെ ചര്‍ച്ച. മുസ്ലീംലീഗ് വൈറസ് ആണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ട് സൂക്ഷിക്കണം എന്നുവരെ യോഗി ആദിത്യനാഥ് പറഞ്ഞ് കളഞ്ഞു. ഒരിക്കല്‍ ഈ വൈറസിനാല്‍ രാജ്യം വിഭജിക്കപ്പെട്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരും എന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.