2014ൽ മുരളീ മനോഹർ ജോഷി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് നരേന്ദ്ര മോദി മത്സരിച്ച് വിജയിച്ചത്

malayalamexpresstv 2019-04-05

Views 51

2014ൽ മുരളീ മനോഹർ ജോഷി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് നരേന്ദ്ര മോദി മത്സരിച്ച് വിജയിച്ചത്. തുടർന്ന് കാൺപൂരിൽ നിന്ന് ജനവിധി തേടിയ ജോഷി 54ശതമാനം വോട്ട് നേടിയാണ് പാർലമെന്റിലെത്തിയത്. എന്നാൽ പാർലമെന്റിന്റെ എസ്‌റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായ ജോഷി ഗംഗ ശുചീകരണം, ബാങ്കിംഗ് എൻ.പി.എ തുടങ്ങിയ വിഷയത്തിൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടുകൾ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ 'രാജൻ ലിസ്‌റ്റ്' (രഘുറാം രാജൻ പുറത്തുവിട്ട ലിസ്റ്റ്) വെളിപ്പെടുത്തിയതും ജോഷിയായിരുന്നു. ഇക്കാരണത്താലാണ് ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതെന്നാണ് പാർട്ടിയിലെ തന്നെ സംസാരം. തനിക്ക് സീറ്റ് നൽകാത്തതിലെ നീരസം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ താൻ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്യുമെന്ന തരത്തിൽ ജോഷിയുടെ പേരിൽ വ്യാജ പോസ്റ്ററുകളും പ്രചരിച്ചിരുന്നു.

#pmmodi #BJP #Varnasi

Share This Video


Download

  
Report form
RELATED VIDEOS