suresh gopi asks for food during election campaign
തൃശൂരിലെ പ്രചാരണത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ബഹുദൂരം മുന്നിലാണ്. പ്രചാരണ തിരക്കിനിടയില്‍ മണ്ഡലത്തിലെ ഒരു വോട്ടറിന്റെ വീട്ടില്‍ ചോറ് ചോദിച്ച എത്തിയതാണ് ഇപ്പോഴത്തെ വാര്‍ത്ത. വോട്ട് പിടിക്കാനുള്ള യാത്രയില്‍ സുരേഷ് ഗോപി എത്തിയത് പീടികപ്പറമ്പ് അയ്യപ്പന്‍കാവിലിലെ സുനിലിന്റെയും സൗമ്യയുടെയും വീട്ടില്‍. വെള്ളിത്തിരയിലെ താരത്തെ ഒന്ന് അടുത്ത് കാണണമെന്ന് മാത്രമെ സുനിലും സൗമ്യയും ആഗ്രഹിച്ചുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി കൂടിയായ നടന്‍ ചോദിച്ചത് വോട്ടല്ല, ചോറാണ്.