വയനാട് പാകിസ്ഥാനിലാണോ ഇന്ത്യയിലാണോ എന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. രാഹുല്‍ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന പ്രസ്താവനയിലൂടെ അമിത്ഷാ വയനാടിനെയാകെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വയനാടിനെ ആകെ അപമാനിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗിച്ചത്. എന്തും വിളിച്ചുപറയാന്‍ കേമനായ ആളാണ് അമിത് ഷാ.വയനാടിലെ യോഗം കണ്ടാല്‍ പാക്കിസ്ഥാനിലെ യോഗം ആണെന്നാണ് പറയുന്നത്. വയനാട്ടിനെ പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ. വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് അമിത് ഷാ നടത്തിയത്.ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെ കുറിച്ച് വല്ല ഗ്രാഹ്യവും അമിത് ഷാക്കുണ്ടോ.സ്വതന്ത്ര്യസമര പോരാട്ടത്തില്‍ എന്തെങ്കിലും ഒരു പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ അല്ലേ അതേകുറിച്ച് അറിയാന്‍ കഴിയൂ. വയനാട്ടില്‍ ബ്രിട്ടനെതിരായ പോരാട്ടത്തില്‍ പഴശ്ശിരാജയക്ക് ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യപടയാണ്. ആ ധാരണ മനസില്‍ ഉണ്ടെങ്കില്‍ വയനാടിനെ പാക്കിസ്ഥാന്‍ ആയി കാണാന്‍ പറ്റുമോ. ഇങ്ങനെ ഒരു നാടിനെ അപമാനിക്കാമോ. പിണറായി ചോദിച്ചു
pinarayi vijayan slams amith shah for comparing wayanad to pakistan