Prime Minister Narendra Modi has toured the world over, but hardly spent time in his own constituency in Varanasi: priyanka gandhi
പ്രധാനമന്ത്രിയുടെ അടിക്കടി ഉള്ള വിദേശ പര്യടനം ഏറെ നാളായി ചര്‍ച്ചാ വിഷയം ആണ്...തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ വിഷയം സജീവമാക്കിയിരിക്കുക ആണ് പ്രിയങ്ക ഗാന്ധി. അസമിലെ സില്‍ച്ചാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക രംഗത്ത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിലെ ഏതെങ്കിലും കുടുംബത്തോട് ഒപ്പം 5 മിനിറ്റ് എങ്കിലും ചിലവഴിക്കാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ തയ്യാറായിട്ടുണ്ടോ എന്നാണ് പ്രിയങ്കയുടെ ചോദ്യം.