Maneka Gandhi sparks fresh controversy, says those who vote for BJP will get priority
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദം കലര്‍ത്തിയുള്ള പ്രസംഗം ആണ് ഇക്കുറി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാ ഗാന്ധിയുടേത്..തൊടുന്നത് എല്ലാം വിവാദം ആകുന്ന കാഴ്ച..തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് മനേകാ ഗാന്ധിയുടെ പുതിയ പ്രസ്താവന. സുല്‍ത്താന്‍പൂരിലെ റാലിക്കിടെ ആയിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ബി.ജെ.പിയ്ക്ക് 80 ശതമാനം വോട്ട് കിട്ടുന്ന സ്ഥലങ്ങളിലുള്ളവരെ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും പരിഗണിക്കും. മനേകാ ഗാന്ധി പരാജയപ്പെടുകയും 50 ശതമാനത്തില്‍ താഴെ മാത്രം വോട്ട് ലഭിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയായും 30 ശതമാനത്തില്‍ താഴെ വോട്ട് ഷെയര്‍ ഉള്ള ഗ്രാമങ്ങളെ ഡി കാറ്റഗറിയായും കണക്കാക്കുമെന്നും മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ഈ കാറ്റഗറി അനുസരിച്ചായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും മനേക പ്രഖ്യാപിച്ചിട്ടുണ്ട്.