pm narendra modi directs officials to prepare 100 day agenda
പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളികളേക്കാള്‍ ഒരു മുഴം മുന്നേ എറിയുന്ന നേതാവാണ്. വീണ്ടും അധികാരത്തിലെത്തുമെന്ന ഉറപ്പാണ് അദ്ദേഹത്തിനുള്ളത്. അധികാരം ലഭിച്ചാല്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ് മോദി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഞെട്ടിച്ച നീക്കമാണിത്. വന്‍ മാറ്റങ്ങളാണ് ഭരണതലത്തില്‍ മോദി നടത്താന്‍ ഉദ്ദേശിക്കുന്നത്. നീതി ആയോഗിലെ മാറ്റം അടക്കം സാമ്പത്തിക വര്‍ധനയ്ക്ക് കടുത്ത നിര്‍ദേശങ്ങള്‍ വരെ മോദി നല്‍കിയിട്ടുണ്ട്. അതേസമയം മോദി എതിരാളികളെ ചെറുതായി കാണുന്നുവെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് ലഭിച്ച ഗ്രൗണ്ട് റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പ്രകാരം ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ്. ഇതാണ് മോദിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍.