RCB got a break recently against KXIP with a win but they are back to losing
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല.