congress changes elections approach and ready to face off with modi
കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ നേരിടുന്നതിനുള്ള സമീപനം മാറ്റുന്നു. മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കാണ് മാറുന്നത്. രാഹുലിനൊപ്പം പ്രിയങ്കയെ സൂപ്പര്‍ ഹീറോയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം രീതികളാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്. 200 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. അതായത് രാജ്യത്ത് മോദി തരംഗം ഇല്ലെന്നും ബിജെപിക്ക് അനുകൂലമായി ഒരു ട്രെന്‍ഡും ഇല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഇത്തരമൊരു പ്രചാരണത്തിലേക്ക് കോണ്‍ഗ്രസ് കടന്നത്. രാഹുലിന്റെ ഇമേജ് വലുതാക്കുക എന്ന ലക്ഷ്യത്തിന് നിരവധി പേര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്