rajasthan royals vs delhi capitals
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 40-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി കാപ്പിറ്റല്‍സും ഏറ്റുമുട്ടും. ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് മത്സരം. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന പേരുമാറ്റിയെത്തിയ ഡല്‍ഹി പോയന്റുപട്ടികയില്‍ ഒന്നാമതെത്താനാണ് ശ്രമം. അതേസമയം, മൂന്ന് ജയം മാത്രമുള്ള രാജസ്ഥാന് നിലനില്‍പിനായുള്ള പോരാട്ടമാണ്.