'Rahul Gandhi's real name is Rahul Vincy,' says Yogi Adityanath
രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയോ...രാഹുല്‍ ഗാന്ധി എന്നല്ല രാഹുല്‍ വിന്‍സി ആണ് എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധിയെ അറിയപ്പെടുന്നത് രാഹുല്‍ വിന്‍സി എന്നാണ് എന്നും ഇത്രയും കാലം രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്നും ഖട്ടംപുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സി എന്നാണ്. ധൈര്യം ഉണ്ടെങ്കില്‍ രാഹുലും പ്രിയങ്കയും അവരുടെ പേര് ജനങ്ങളോട് പറയണം എന്നും യോഗി വെല്ലുവിളിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് ക്ഷേത്രങ്ങളാണ് സഞ്ചരിക്കുന്നത് എങ്കില്‍ കേരളത്തില്‍ മുസ്ലീം പള്ളികളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദര്‍ശനം നടത്തുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് എന്നും യോഗി പറഞ്ഞു