കല്ലടയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഹിന്ദുവിന് എതിരായ ഗൂഢാലോചന

Oneindia Malayalam 2019-04-23

Views 1.7K

kallada bus passengers @ttacked in bus, Sangh Parivar accuses Pinarayi Vijayan
കല്ലട ട്രാവല്‍സിന്റെ കിരാത നടപടിയില്‍ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ ഈ സംഭവത്തിന് രാഷ്ട്രീയമാനം നല്‍കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് സംഘപരിവാര്‍. കല്ലടക്ക് എതിരെയുള്ള പരാതികള്‍ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കല്ലട ബസിന്റെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തതും യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തതും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

Share This Video


Download

  
Report form
RELATED VIDEOS