ഐപിഎല്ലില്‍ ഇതിനകം പ്ലേഓഫിലെത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു ഗംഭീര വിജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സിഎസ്‌കെ വാരിക്കളയുകയായിരുന്നു. 80 റണ്‍സിന്റെ ആധികാരിക വിജയമാണ് എംഎസ് ധോണിയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിക്കു നല്‍കിയത്. മറുപടിയില്‍ 16.2 ഓവറില്‍ വെറും 99 റണ്‍സിനു ഡല്‍ഹി കൂടാരത്തില്‍ തിരിച്ചെത്തി.
dhoni back for chennai as delhi