മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയിൽ കണ്ടതെന്ന് അവിടെ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും അദ്ദേഹം പറയുന്നു. ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു