വയനാടിനെ ചൊല്ലി അടികൂടി അച്ഛനും മകനും

Oneindia Malayalam 2019-05-07

Views 149

Thushar Vellappally on performance of NDA in Lok sabha election


എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. അധികാര സ്ഥാനങ്ങള്‍ നല്‍കാതെ ഇനി ഒരു മുന്നണിയിലും തുടരാനാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനിറങ്ങിയത് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പൂര്‍ണമായും സഹകരിച്ചു ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ബിഡിജെഎസിന് കേന്ദ്രമന്ത്രി പദം ലഭിച്ചേക്കുമെന്ന സൂചനയാണ് തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നത്. അധികാരങ്ങള്‍ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയതായും തുഷാര്‍ വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS