women state captains inviting first time
ബിസിസിഐ എല്ലാവര്‍ഷവും നടത്തിവരാറുള്ള ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും യോഗത്തിലേക്ക് വനിതാ ക്രിക്കറ്റിനും പരിഗണന. ഈ വര്‍ഷം മുതല്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്മാരെയും പരിശീലകരെയും യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും ബിസിസിയുടെ യോഗത്തില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെക്കാന്‍ കഴിയും.