ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അധികാരം പിടിക്കാന്‍ അണിയറിയില്‍ വമ്പന്‍ പദ്ധതികള്‍ ഒരുക്കി പ്രതിപക്ഷം. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ കൃത്യയതയോടെയുള്ള ചടുലമായ നീക്കങ്ങളിലൂടെ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണ് പ്രതിപക്ഷ നിരയില്‍ ഉള്ളത്.
rahul gandhi prime minister candidate