Congress may gain atleast 101 seats in Lok Sabha polls
എഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23നറിയാം. ആദ്യ അഞ്ച് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ കൂട്ടലും കിഴിക്കലുകളുമായി സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഭരണതുടർച്ചയുണ്ടാകുമെന്ന് ബിജെപിയും ഭരണം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസും സ്വപ്നം കാണുന്നു. 2014ൽ ബിജെപി നേടിയ വമ്പൻ വിജയം ഇക്കുറി ആവർത്തിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒപ്പം കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.