k chandra sekhara rao meets stalin
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെഡറല്‍ മുന്നണി രൂപീകരണത്തിനായുള്ള ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖരറാവുവിന്‍റെ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ആദ്യഘട്ടത്തില്‍ കൂടിക്കാഴ്ച്ചയക്ക് അവസരം നിഷേധിച്ച ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും വിജയം കണ്ടെത്താന്‍ ചന്ദ്രശേഖര റാവുവിന് കഴിഞ്ഞില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്