ഈ മാസം 30ന് മുതല്‍ ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. സ്റ്റാന്‍ഡ്ബൈ എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് ലോറിനെന്ന പുതുമുഖ ഗായികയാണ്. റൂഡിമെന്റലെന്ന പ്രമുഖ ബ്രിട്ടീഷ് ബ്രാന്റാണ് ഗാനത്തിന്റെ അണിയറശില്‍പ്പികള്‍. ടൂര്‍ണമെന്റിലുടനീളം മല്‍സവേദികളിലും മറ്റു പ്രധാനപ്പെട്ട ചടങ്ങുകളിലുമെല്ലാം സ്റ്റാന്‍ഡ്ബൈ ജനങ്ങളിലേക്കെത്തും.
ICC Releases Official Song For Cricket World Cup 2019