പ്രതിപക്ഷ പ്രതീക്ഷകളെ തകിടം മറിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രണ്ടാം തവണയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന സൂചനയുമായി ന്യൂസ് നാഷന്‍ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 286 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നാണ് ന്യൂസ് നാഷന്‍ എക്‌സിറ്റ് പോള്‍ ഫലം.