Rahul Gandhi's resignation will be suicidal for Congress
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വി രാഹുല്‍ ഗാന്ധിയെ നന്നായി ഉലച്ചു. ഇത്രയും നാള്‍ സൗമ്യനായി മാത്രം കണ്ട രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ കലി തുള്ളി. കോണ്‍ഗ്രസില്‍ അതൃപ്തി പുകഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാളെ നോക്കിക്കോളാന്‍ വരെ രാഹുല്‍ പറഞ്ഞു. രാജി വയ്ക്കരുത് എന്ന് മറ്റ് നേതാക്കള്‍ മുറവിളി കൂട്ടി. ആകെ കലങ്ങി മറയുകയാണ് കോണ്‍ഗ്രസ് അകത്തളം. രാഹുല്‍ രാജി വച്ചാല്‍ മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടി വരും. അത് അടുത്ത അടിയില്‍ കലാശിക്കും. കാരണം ബി.ജെ.പിയെ പോലെ അല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാര്യം. അവിടെ അമിത് ഷായും മോദിയും പറയും മറ്റുള്ളവര്‍ അനുസരിക്കും. ഒരു എതിര്‍ ശബ്ദം പോലും തല പൊങ്ങില്ല.