Shashi Tharoor Says, Ready to be lead Congress in Lok Sabha
ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് ആരാകുമെന്ന കാര്യം ചര്‍ച്ചയാണ്. ദക്ഷിണേന്ത്യയില്‍ നിന്നാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ചില കര്‍മപരിപാടികള്‍ തെറ്റായി പോയെന്നും അദ്ദേഹം സൂചിപ്പിച്ചു.