രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഖത്തര്‍ വിമാനം ജിദ്ദയില്‍

Oneindia Malayalam 2019-05-29

Views 4.2K

Qatar plane with Emir lands in Saudi for first time since Siege
സൗദി അറേബ്യയില്‍ ചരിത്ര നിമിഷം. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഖത്തറില്‍ നിന്നുള്ള വിമാനം സൗദിയില്‍ ഇറങ്ങി. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി എത്തിയതായിരുന്നു വിമാനം. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് അമീര്‍ എത്തിയത്. ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ടുവര്‍ഷം തികയാന്‍ ഒരാഴ്ച ശേഷിക്കെയാണ് ഈ മാറ്റങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പുലരുമെന്ന സൂചനയാണോ ഇതെന്ന് മേഖലിയലെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. സൗദി രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ഖത്തര്‍ അമീര്‍ എത്തിയത്. ജിസിസി, അറബ് നേതാക്കളുടെ ഉച്ചകോടി മക്കയില്‍ നടക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷവും ഗള്‍ഫ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങളുമാണ് ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയം

Share This Video


Download

  
Report form
RELATED VIDEOS