pc vishnunadh facebook post about rahul gandhi
ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കനത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജിവെയ്ക്കരുതെന്ന് അപേക്ഷിക്കുകയാണ് പ്രവര്‍ത്തകരും നേതാക്കളും. എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെന്ന നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരണമെന്ന വേറിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിസി വിഷ്ണുനാഥ് ആണ് ഫേസ്ബുക്കില്‍ ഇത് പങ്കുവെച്ചത്. ഒരു സുഹൃത്ത് പങ്കുവെച്ച വാക്കുകള്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.