Rahul Gandhi wants a leader from SC-ST or OBC to the new president of Congress
രാഹുല്‍ ഗാന്ധിയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ നേതാക്കള്‍ക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ്. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാലും കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കാനുളള ഉത്തരവാദിത്തം രാഹുലിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. രാഹുലിന് വ്യക്തമായ പദ്ധതികളുമുണ്ട്.