ഫഹദ് മാത്രമല്ല കുഞ്ചാക്കോ ബോബനും സൈക്കോ ആയിരുന്നു...

Filmibeat Malayalam 2019-06-07

Views 20.6K

Kunchacko Boban also a pschyo, trolls viral

അനിയത്തി പ്രാവിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ടു. ബാലതാരമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച ബേബി ശാലിനിയുടെ നായികയായിട്ടുള്ള അരങ്ങേറ്റവും അനിയത്തി പ്രാവ് ആയിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് വേറെയും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ശാലിനി, കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു കണ്ട് വന്നത്. നക്ഷത്രത്താരാട്ട്, പ്രേം പൂജാരി, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച സിനിമയായിരുന്നു നിറം. കോളേജ് കഥ പറഞ്ഞെത്തിയ ചിത്രം അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. നിറത്തില്‍ ഒരു സൈക്കോ കഥാപാത്രം ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അക്കാര്യം കുഞ്ചാക്കോ ബോബന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS