India beat Australia by 37 runs in the ICC world Cup 2019
ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 റണ്‍സിനായിരുന്ന ഇന്ത്യയുടെ വിജയം. മികച്ച ബാറ്റിംഗിനൊപ്പം അച്ചടക്കമുള്ള ബൗളിംഗും മികച്ച ഫീല്‍ഡിംഗുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, അലക്‌സി കാരി എന്നിവരാണ് തിളങ്ങിയത്.