Prachi Tehlan talks about Mammootty and Mamankam
കേരളം കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ചരിത്രത്തെ ആസ്പദമാക്കി വമ്പന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ ഈ വര്‍ഷം പൂജ അവധി ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രദ്ധേയം നായികയായിട്ടെത്തുന്ന സുന്ദരിയിലാണ്. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ ആണ് മാമാങ്കത്തിലെ നായിക. ഓഡിക്ഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്റെ ഭാഗമാവുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി പ്രാചി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി മനസ് തുറന്നത്