B0dies of RSS workers found h@nging from trees in West Bengal
പശ്ചിമ ബംഗാളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നു. രാഷ്ട്രീയ വൈരം രക്തച്ചൊരിച്ചിലിലേക്ക് വഴിമാറിയ സംസ്ഥാനത്ത് രണ്ട് പേരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വയലിനോട് ചേര്‍ന്ന മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പലയിടങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി എന്ന വാര്‍ത്ത വന്നിരിക്കുന്നത്. ബംഗാളില്‍ ശക്തമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്