Kerala tops in the Niti Aayog health index report and Uttar Pradesh in last position
ആരോഗ്യ മേഖലയില്‍ വീണ്ടും നമ്പര്‍ വണ്‍ ആയി കേരളം. നീതി ആയോഗ് പുറത്ത് വിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനത്തുളളത്. ഉത്തര്‍ പ്രദേശാണ് ഈ പട്ടികയില്‍ ഏറ്റവും പിറകിലുളളത്. ബീഹാറും ഏറ്റവും പിറകിലാണ്. കേരളത്തോട് ഉത്തര്‍ പ്രദേശിലെ ആര്യോഗ പരിപാലനം നോക്കി പഠിക്കാന്‍ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപദേശിച്ചിരുന്നു. നേരത്തെ മുതല്‍ക്കേ തന്നെ രാജ്യത്തെ ആരോഗ്യരംഗത്ത് കേരളം മാതൃകയാണ്. കേരളത്തിന് തൊട്ട് പിന്നിലായി ആന്ധ്ര പ്രദേശാണുളളത്