സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പീഡന പരാതിയില്‍ പെട്ടിരിക്കുകയാണ്. കേസില്‍ ബിനോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയാണ് മുംബൈ കോടതി വിധി പറയാനിരിക്കുന്നത്. അതിനിടെയാണ് സിപിഎമ്മിനെ ഉലച്ച് മറ്റൊരു വിവാദവും തലപൊക്കിയിരിക്കുന്നത്. ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെയാണ് പുതിയ ആരോപണം. ജനം ടിവിയാണ് ഹണി ട്രാപ്പ് വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് മന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
anam TV reports, honey trap against Minister Kadakampally Surendran